
കോഴിക്കോട്: അനധികൃത മദ്യവിൽപന നടത്തിയ യുവതി അറസ്റ്റിൽ. വെസ്റ്റ് ഹിൽ ശാന്തിനഗർ കോളനി സ്വദേശി ജമീല (42) യെയാണ് വെള്ളയിൽ പൊലീസ് അറസ്റ്റ് ചെയ്തത്. അനധികൃതമായി വിൽപനക്കായി വീട്ടിൽ സൂക്ഷിച്ച 51 ബോട്ടിൽ ബിയർ പൊലീസ് പിടിച്ചെടുത്തു.
അനധികൃത മദ്യവിൽപന നടത്തുന്നതിന് ഒരു മാസത്തിനിടെ വെള്ളയിൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ അറസ്റ്റിലാവുന്ന മൂന്നാമത്തെയാളാണ് ജമീല. കോടതിയിൽ ഹാജരാക്കിയ ജമീലയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. വെള്ളയിൽ പൊലീസ് സബ് ഇൻസ്പെക്ടർ സനീഷ്.യു, സിവിൽ പൊലീസ് ഓഫീസർമാരായ ജയചന്ദ്രൻ. എം, ഷിജില.സി.പി, രതീഷ്.പി, സിംന ശ്രീനിലയം, എന്നിവരുടെ നേതൃത്വത്തിലാണ് മദ്യം പിടികൂടിയത്
Tags:
Crime