ഈങ്ങാപ്പുഴയിൽ കടയുടെ ഷട്ടർ തകർത്ത് മോഷണം


താമരശ്ശേരി : പുതുപ്പാടി ഈങ്ങാപ്പുഴയിൽ കടയുടെ ഷട്ടറിന്റെയും ഗ്ലാസിന്റെയും പൂട്ടുതകർത്ത് അകത്തുകയറിയ മോഷ്ടാക്കൾ ഗോൾഡ് കവറിങ് ആഭരണങ്ങൾ കവർന്നു. കൈതപ്പൊയിൽ പുൽകുഴിയിൽ ജാഫറിന്റെ ഉടമസ്ഥതയിലുള്ള ഈങ്ങാപ്പുഴ അങ്ങാടിയിലെ സിംപിൾ ഫാഷൻ ഗോൾഡ് കവറിങ് സ്ഥാപനത്തിലാണ് കവർച്ച നടന്നത്.


രണ്ടുപേരാണ് കവർച്ച നടത്തിയതെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായിട്ടുണ്ട്. താമരശ്ശേരി പോലീസും വിരലടയാളവിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മൂന്നരലക്ഷത്തോളം രൂപയുടെ ആഭരണങ്ങൾ കവർച്ച ചെയ്യപ്പെട്ടതായി കടയുടമ ജാഫർ അറിയിച്ചു.
Previous Post Next Post