.webp)
കൂരാച്ചുണ്ട്: ഇന്ന് ഗുണ്ടൽ പേട്ടയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ വയനാട്, കൂരാച്ചുണ്ട് സ്വദേശികളായ രണ്ട് പേർ മരിച്ചു. കക്കയത്ത് റേഷൻ കട നടത്തുന്ന ചീനിക്കൽ സലാമിന്റെ മകനാണ് മരിച്ച അൽത്താഫ്.
പച്ചക്കറിയുമായി വരികയായിരുന്ന ഗുഡ്സ് വാഹനം കർണ്ണാടക മിൽക്ക് ടാങ്കറുമായി കൂട്ടിയിടിച്ച് മറിഞ്ഞാണ് അപകടം.
കൂരാച്ചുണ്ട് ചീനിക്കൽ സലാമിന്റെ മകൻ അൽത്താഫ്, കമ്പളക്കാട് പൂവനാരിക്കുന്ന് അബ്ദുവിന്റെ മകന്‍ അജ്മല്‍(20) എന്നിവരാണ് മരിച്ചത്.

മരണപ്പെട്ട അൽത്താഫ്..
ഇന്ന് ഉച്ചയ്ക്ക് ശേഷം കൂത്തന്നൂരിൽ രണ്ടേകാലോടെയാണ് അപകടം. അപകടത്തിൽപെട്ട ഇരുവരെയും ആംബുലൻസ് ലഭിക്കാത്തതിനാൽ അംബാസഡർ കാറിലാണ് ഗുണ്ടൽപേട്ട ആശുപത്രിയിലേക്ക് കൊണ്ടുപോയത്
മരിച്ച അജ്മലിന്റെ ഉമ്മ: നൂർജ്ജഹാൻ.
സഹോദരങ്ങൾ: ഹത്ത് ഹർഷാദ്, അജീബ, അമാന ഫാത്തിമ. ഖബറടക്കം നാളെ ഞായർ (24/04/20222) ന് ഞായറാഴ്ച ഉച്ചക്ക് ശേഷം അത്യോടി മുഹയ്ദിൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
Tags:
Obituary