മുക്കത്ത് തെരുവ് നായ അക്രമം: ആറ് പേർക്ക് കടിയേറ്റു

മുക്കം: മുക്കത്ത് തെരുവ് നായയുടെ അക്രമം ആറ് പേർക്ക് കടിയേറ്റു. ശാരദ, അർജുൻ, നൂറുദ്ദിൻ ,അബ്ദുൽ ബഷീർ, മനു, എം.വി നസീർ എന്നിവർക്കാണ് കടിയേറ്റത്.. 
വൈകിട്ട് 3 മണിയോടെ അഗസ്ത്യത്യൻ മുഴി സ്വകാര്യ ആശുപത്രിക്ക് സമീപത്ത് വെച്ചാണ് തെരുവ് നായ ആദ്യം ഒരാളെ കടിച്ച് പരിക്കേൽപ്പിച്ചത്. പിന്നിട് റോഡരികിൽ നിൽക്കുകയായിരുന്ന സ്ത്രിയെ കടിച്ചത്. ആറ് പേരെയും ആദ്യം മുക്കം സാമൂഹ്യാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.ആദ്യ ഡോസ് കുത്തിവെപ്പ് എല്ലാവർക്കും നൽകിയെങ്കിലും. കടി സാരമുള്ളതിനാൽ അഞ്ച് പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.Previous Post Next Post