കിനാലൂരിൽ എയിംസ് ഭൂമി: ഏറ്റെടുക്കൽ നടപടികൾ തുടങ്ങി


ബാലുശ്ശേരി : എയിംസിനുവേണ്ടി സ്ഥലമേറ്റെടുക്കുന്നതിന്റെ പ്രാരംഭനടപടികൾ തുടങ്ങി.

കിനാലൂർ വില്ലേജിൽനിന്നും ഏറ്റെടുക്കുന്ന സ്വകാര്യഭൂമികളെക്കുറിച്ച് മനസ്സിലാക്കുന്നതിനായി റവന്യൂ, മെഡിക്കൽവകുപ്പുകൾ സംയുക്ത സ്ഥലപരിശോധന വ്യാഴാഴ്ച തുടങ്ങി. കിനാലൂർ വില്ലേജിൽനിന്നും ഏറ്റെടുക്കുന്ന ഭൂമിയുടെ റീസർവേകൾ മനസ്സിലാക്കി. ഈ സ്ഥലങ്ങളിൽ ഉൾപ്പെടുന്ന മതസ്ഥാപനങ്ങൾ, വീടുകൾ, മറ്റ് കെട്ടിടങ്ങൾ എന്നിവയെപ്പറ്റി കണക്കെടുത്തു.കെ.ഐ.ഡി.സി.യുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളും പരിശോധിച്ചു.


പരിശോധനാസംഘത്തിൽ തഹസിൽദാർക്ക് പുറമേ കോഴിക്കോട് മെഡിക്കൽകോളേജ് പ്രിൻസിപ്പൽ ഡോ. രാജേന്ദ്രൻ, വാല്യുവേഷൻ ഡെപ്യൂട്ടി തഹസിൽദാർ ശിവശങ്കരൻ, റവന്യൂ ഇൻസ്പെക്ടർ ശ്രീലത,സർവേയർ ഫെനുനാഥ്, കിനാലൂർ സ്പെഷ്യൽ വില്ലേജ് ഓഫീസർ കെ.സി. അബ്ദുൽ വഹാബ്, റവന്യൂ ജീവനക്കാരായ മനോജ്, ജനിലീഷ് എന്നിവരും പങ്കെടുത്തു.
Previous Post Next Post