
കോഴിക്കോട്: കൊയിലാണ്ടിയിൽ യുവതിയെയും യുവാവിനെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മുച്കുന്ന് സ്വദേശി റിനീഷ്, കുന്യോറമല സ്വദേശി ഷിജി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ട്രാക്കിന്റെ ഇരു വശങ്ങളിലായാണ് മൃതദേഹങ്ങൾ കിടന്നിരുന്നത്. യുവതിയുടെ തല അറ്റ നിലയിലായിരുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. മൂടാടി വെള്ളറക്കാട് റെയിൽവെസ്റ്റേഷന് സമീപമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്