കോഴിക്കോട് വൻ ലഹരിമരുന്ന് വേട്ട; 15 ലക്ഷം രൂപയുടെ എംഡിഎംഎ പിടികൂടി


കോഴിക്കോട്:കോഴിക്കോട് വൻ ലഹരിമരുന്ന് വേട്ട. പതിനഞ്ച് ലക്ഷം രൂപ വില വരുന്ന 250 ഗ്രാം എം.ഡി.എം.എയുമായി അരീക്കാട് സ്വദേശി സാദിഖ് പി‌ടിയിലായി. ട്രെയിനിൽ കടത്തുന്നതിനിെട കോഴിക്കോട് റെയിൽവേ സ്റ്റേഷനിലാണ് പ്രത്യക പരിശോധനയില്‍ ലഹരിമരുന്ന് പിടികൂടിയത്. ഡൽഹിയിൽ നിന്ന് കോഴിക്കോട്ടേക്ക് ലഹരിമരുന്ന് കടുത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഇന്റലിജൻസ് ബ്യൂറോയും കോഴിക്കോട് ആർപിഎഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടികൂടിയത്.
രാജധാനി എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന സാദിഖിനെ കോഴിക്കോട് റയിൽവേ സ്റ്റേഷനിലെത്തിയപ്പോള്‍ അറസ്റ്റ് ചെയ്തു. ബാഗിനുള്ളിൽ ഒളിപ്പിച്ചിരുന്ന കളി തോക്കിനുള്ളിലായിരുന്നു പാക്കറ്റുകളിലായി ലഹരിമരുന്ന് സൂക്ഷിച്ചിരുന്നത്. ഡൽഹിയിൽ നിന്ന് ലഹരിമരുന്ന് എത്തിച്ച് ജില്ലയിൽ വിൽപ്പന നടത്തുന്ന കണികളിൽ ഒരാളാണ് പിടിയിലായ സാദിഖ്. ലഹരിമരുന്ന് മാഫിയകളെക്കുറിച്ച് സാദിഖില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിക്കുെമന്നാണ് പ്രതീക്ഷ.
Post a Comment (0)
Previous Post Next Post