ബാലുശ്ശേരിയിൽ അപകടം വരുത്തി നിര്‍ത്താതെ പോയ വാഹനം നാട്ടുകാര്‍ പിന്തുടർന്ന് പിടികൂടി

അപകടം വരുത്തിയ വാഹനവും ഡ്രൈവറും

ബാലുശ്ശേരി :  വാഹനങ്ങളില്‍ ഇടിച്ച ശേഷം സംസ്ഥാനപാതയിലൂടെ അമിതവേഗതയില്‍ ഭീതി പരത്തിയോടിയ വാഹനം നാട്ടുകാര്‍ വഴിയില്‍ തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷം . ബുധനാഴ്ച രാത്രി എട്ടുമണിയോടയായാണ് സംഭവം. 

കോക്കല്ലൂര്‍ അങ്ങാടിയിലും ഉള്ള്യേരി പത്തൊന്‍പതാം മൈലിലും ബൈക്കുകളില്‍ ഇടിച്ച് നിര്‍ത്തത്തെ പോയ മഹീന്ദ്ര താര്‍ ജീപ്പാണ് ആനവാതില്‍ അങ്ങാടിയില്‍ നാട്ടുകാര്‍ തടഞ്ഞത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന്  മറ്റൊരു വാഹനം കുറുകെയിട്ടാണ് ജീപ്പ് തടഞ്ഞത് . 
ജീപ്പ് പിന്തുടര്‍ന്നെത്തിയവരും സ്ഥലത്തെത്തിയായതോടെ ഡ്രൈവര്‍ക്കു നേരെ കയ്യേറ്റം ഉണ്ടായി. ഇതാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത് . മറ്റു യാത്രക്കാരും റോഡിലിറങ്ങിയതോടെ ഇതുവഴിയുള്ള ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു . സ്ഥലത്തെത്തിയ അത്തോളി പോലീസ്  വാഹനം കസ്റ്റഡിയിലെടുത്തു . ജീപ്പ് ഡ്രൈവര്‍ മുക്കം ചെറുവാടി സ്വദേശി നൗഷാദിനെ കസ്റ്റഡിയിലെടുത്ത ശേഷം വൈദ്യ പരിശോധനക്കായി കൊണ്ടുപോയി . അമിതവേഗതയില്‍ വാഹനമോടിച്ചതിനു കേസെടുത്തതായി പോലീസ് അറിയിച്ചു .
Previous Post Next Post