
നരിക്കുനി: കാക്കൂരിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തലയാട് കോളനിയിൽ ശശിയുടെ മകൻ അനീദ് ശശി(19) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന കൂരാച്ചുണ്ട് സ്വദേശി അശ്വന്തിന്(22) പരുക്കേറ്റു. ഇന്നലെ രാവിലെ ആയിരുന്നു അപകടം. ഇരുവരെയും നാട്ടുകാർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിചെങ്കിലും അനീദ് മരിച്ചിരുന്നു.
Read also: രാമനാട്ടുകരയിൽ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച സംഭവം: അമ്മ കസ്റ്റഡിയില്‍