കൊടിയത്തൂരിൽ ഒരാൾ പുഴയിൽ വീണതായി സംശയം: നാട്ടുകാരും അഗ്നിരക്ഷാസേനയും തിരച്ചിൽ നടത്തി

കാരാട്ടുകടവിൽ തിരച്ചിലിനെത്തിയവർ

കൊടിയത്തൂർ: ഇരുവഞ്ഞിപ്പുഴയുടെ കാരാട്ടുകടവിൽ ഒരാളെ കാണാതായതായി സംശയം. മുക്കം അഗ്നിരക്ഷാസേനയും എന്റെ മുക്കം സന്നദ്ധസേനയും നാട്ടുകാരും വൈകുന്നേരം മുതൽ തിരച്ചിൽ നടത്തിയെങ്കിലു ആളെ കണ്ടെത്താനായില്ല. രാത്രി 10 മണിയോടെ തിരച്ചിൽ നിർത്തിവച്ചു.
കൊടിയത്തൂർ സ്വദേശിനിയായ 84-കാരിയെയാണ് പുഴയിൽ കാണാതായതായി സംശയിക്കുന്നത്. ഇവരുടേതെന്ന് സംശയിക്കുന്ന വടിയും ടോർച്ചും പുഴക്കരയിൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പുഴയിൽ തിരച്ചിൽ നടത്തിയത്. ചൊവ്വാഴ്ച രാവിലെ തിരച്ചിൽ പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞയാഴ്ച കർണാടകസ്വദേശി യുവാവ് കാരമൂലയിൽ ചെറുപുഴയിൽ കാണാതായതായി സംശയിച്ച് രണ്ടുദിവസം തിരച്ചിൽ നടത്തിയിരുന്നു. ഇയാൾ പിന്നീട് കർണാടകയിൽ വീട്ടിലെത്തിയതായി വിവരം ലഭിച്ചു.
Previous Post Next Post