
കോഴിക്കോട്: ദേശീയപാതയിൽ കോഴിക്കോട് വടകര മടപ്പള്ളിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. വടകര ഭാഗത്ത് നിന്ന് തലശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാറ് എതിർദിശയിൽ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ നാലുപേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകുന്നേരം മൂന്നു മണിയോടെയായിരുന്നു അപകടം.