കാലവര്‍ഷക്കാലത്ത് കടലിലെ രക്ഷാപ്രവര്‍ത്തനം: വൻ ക്രമീകരണങ്ങളുമായി തുറമുഖ വകുപ്പ്


തിരുവനന്തപുരം: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷക്കാലത്ത് കടലിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് തുറമുഖ വകുപ്പ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ബേപ്പൂര്‍ തുറമുഖത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പോര്‍ട്ട് കണ്‍ട്രോള്‍ റൂം ജൂണ്‍ ഒന്ന് മുതല്‍ ഓഗസ്റ്റ് 31 വരെ പ്രവര്‍ത്തിക്കും. വി എച്ച് എഫ് ചാനല്‍ 16-ല്‍ 24 മണിക്കൂറും പോര്‍ട്ട് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാമെന്ന് പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0495 2414039, 2414863, ഇ-മെയില്‍: portofficekkd@gmail.com
പൊന്നാനി, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂര്‍, അഴീക്കല്‍, കാസർഗോഡ് തുറമുഖങ്ങളില്‍ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ ബന്ധപ്പെടാനാവും. 

Previous Post Next Post