റീജിയണൽ അനലറ്റിക്കൽ ലാബോറട്ടറി ഉദ്ഘാടനം 21-ന്


കുന്ദമംഗലം: മിനി സിവിൽ സ്റ്റേഷനിലെ നവീകരിച്ച റീജിയണൽ അനലറ്റിക്കൽ ലാബോറട്ടറിയുടെ ഉദ്ഘാടനം മേയ് 21 ന് വൈകീട്ട് 3.30ന് ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. നാഷണൽ ഹൈഡ്രോളജി പ്രോജക്ടിന്റെ ഭാഗമായി നിർമിച്ച പരിശോധന ലബോറട്ടറിയുടെ നവീകരണം സർക്കാരിന്റെ 100 ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയാണ് പൂർത്തിയാക്കിയത്.


സംസ്ഥാന ഭൂജലവകുപ്പ് ജലത്തിന്റെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പ് വരുത്തുന്നതിനായി മൂന്ന് മേഖലകളിലായി ഇത്തരത്തിലുള്ള പരിശോധനാ ലാബുകൾ സ്ഥാപിച്ചിട്ടുണ്ട്. കോഴിക്കോട് സിവിൽ സ്റ്റേഷനിൽ 2005-ൽ റീജിയണൽ അനലറ്റിക്കൽ ലാബ് പ്രവർത്തനമാരംഭിച്ചിരുന്നു. സ്ഥലപരിമിതിമൂലം പ്രവർത്തനങ്ങൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ട സാഹചര്യത്തിലാണ് കുന്ദമംഗലം മിനി സിവിൽ സ്റ്റേഷനിൽ ലാബ് പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ സ്ഥലം ലഭ്യമായത്.

ചടങ്ങിൽ പി.ടി.എ. റഹിം എം.എൽ.എ അധ്യക്ഷത വഹിക്കും. എം.കെ. രാഘവൻ എം.പി, ജില്ലാ കലക്ടർ ഡോ. എൻ തേജ്ലോഹിത് റെഡ്ഡി എന്നിവർ വിശിഷ്ടാതിഥികളാകും. ഭൂജലവകുപ്പ് ഡയറക്ടർ ജോൺ വി. സാമൂവൽ സ്വാഗതം പറയും. ഭൂജലവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനാ നേതാക്കളും പങ്കെടുക്കും. by
Previous Post Next Post