
കോഴിക്കോട്: കൂളിമാട് പാലം തകർന്നതിൽ വീഴ്ച്ച കണ്ടെത്തിയാൽ കർശന നടപടിയെടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. കൂളിമാട് പാലത്തെ പാലാരിവട്ടം പാലവുമായി താരതമ്യപ്പെടുത്താനാകില്ല. പാലാരിവട്ടം പാലത്തിന്റെ ഹാംഗ് ഓവർ പലർക്കും മാറിയിട്ടില്ല. അതുകൊണ്ടാണ് അനാവശ്യമായ പ്രതികരണങ്ങൾ നടത്തുന്നത്. കൂളിമാട് പാലം തകർന്നതിൽ വിജിലൻസ് അന്വേഷണം നടക്കുകയാണെന്നും റിപ്പോർട്ട് വന്നതിന് ശേഷം കൂടുതൽ പ്രതികരണം നടത്താമെന്നും മന്ത്രി വ്യക്തമാക്കി.
യുഡിഎഫിന്റെ കാലത്തെ വിജിലന്‍സല്ല ഇപ്പോഴുള്ളത്. കൂളിമാട് പാലം സംബന്ധിച്ച് കൃത്യമായി രീതിയില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ വിജിലന്‍സ് സംവിധാനം ഇപ്പോള്‍ ഫലപ്രദമായി മുന്നോട്ട് പോകുകയാണ്. കൂളിമാട് പാലവുമായി ബന്ധപ്പെട്ട് ഇടപെടുന്ന കെആര്‍എഫ്ബിയുടെ റിപ്പോര്‍ട്ട് കിട്ടിയിരുന്നു. വേണമെങ്കില്‍ ആ റിപ്പോര്‍ട്ട് സ്വീകരിച്ച് വിഷയം അവിടെ അവസാനിപ്പിക്കാമായിരുന്നു. ആ റിപ്പോര്‍ട്ട് കിട്ടിയ ഉടനെ അത് അവസാനിപ്പിക്കുന്നതിന് പകരം ഇതിനെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് തരുന്നതിന് വിജിലന്‍സ് സംവിധാനത്തെ ചുമതലപ്പെടുത്തുകയായിരുന്നു. മന്ത്രിയെന്ന നിലയില്‍ അന്വേഷണത്തിലിരിക്കുന്ന വിഷയത്തെക്കുറിച്ച് പ്രതികരിക്കുന്നതില്‍ പരിമിതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷത്തിന്റെ ആരോപണങ്ങളില്‍ കൃത്യമായിട്ടുള്ള ലക്ഷ്യം അവര്‍ക്കുണ്ട്. തൃക്കാക്കര തെരഞ്ഞെടുപ്പില്‍ പാലാരിവട്ടം പാലം ചര്‍ച്ചയില്‍ വരണം. എന്നിട്ട് യുഡിഎഫിന്റെ തോല്‍വി ഒന്നുകൂടി ഉറപ്പിക്കണം. അതിന് വേണ്ടി ബോധപൂര്‍വമായിട്ടാണോ ഈ വിഷയം ചിലര്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നത് എന്നതില്‍ സംശയമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കോഴിക്കോട് കൂളിമാട് പാലത്തിന്റെ അപകടത്തിന് കാരണം യന്ത്രത്തകരാറെന്ന് കിഫ്ബി വെളിപ്പെടുത്തിയിരുന്നു. അപകടത്തിന് കാരണം ഗര്‍ഡര്‍ ഉയര്‍ത്താന്‍ ശ്രമിച്ച ഹൈഡ്രോളിക് ജാക്കികളുടെ തകരാറാണ്. നിര്‍മാണത്തിന് ഉപയോഗിച്ച വസ്തുക്കളുടെ ഗുണ നിലവാരത്തിലോ നടപടിക്രമങ്ങളിലോ വീഴ്ചയില്ലെന്നും കിഫ്ബി പറഞ്ഞിരുന്നു.