.webp)
കോഴിക്കോട്: കോഴിക്കോട് വടകരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു. കോഴിക്കോട് കാരപറമ്പ് സ്വദേശികളായ രാകേഷ്, ഗിരിജ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഏഴ് പേർക്ക് പരിക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിൽപ്പെട്ട കാർ യാത്രക്കാർ കൊട്ടിയൂർ തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്നു. ഉച്ചക്ക് പന്ത്രണ്ടേ മുക്കാലോടെ വടകര കെടി ബസാറിന് സമീപമായിരുന്നു അപകടം. ലോറിയും കാറും നേർക്കുനേർ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. നാട്ടുകാരും ചേർന്നാണ് രക്ഷപ്രവർത്തനം നടത്തിയത്.