കുട്ടികള്‍ക്ക് വാക്‌സിന്‍ മാറി നല്‍കിയ സംഭവം: റിപ്പോർട്ട് തേടി കളക്ടർ


തൃശൂർ:നെന്മണിക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍ വാക്‌സിന്‍ മാറി സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർ ഡിഎംഒയ്ക്ക് നിർദേശം നൽകി. ജില്ലാ കളക്ടർ ഹരിത വി കുമാറും നെന്മണിക്കര പഞ്ചായത്ത് പ്രസിഡൻറ് ടി എസ് ബൈജുവും നെന്മണിക്കര ഫാമിലി ഹെൽത്ത് സെന്ററിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി രക്ഷകർത്താക്കളുടെ ആശങ്ക അകറ്റുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.


Read also

80 കുട്ടികള്‍ക്കാണ് വാക്‌സിന്‍ മാറി നല്‍കിയത് . ശനിയാഴ്ച എത്തിയ 12നും 14 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് കോര്‍ബി വാക്‌സിന് പകരം കോ വാക്‌സിന്‍ നല്‍കിയത്. സംഭവത്തില്‍ ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങി. സി എം ഒയ്ക്കാണ് അന്വേഷണ ചുമതല

7 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് കൊവാക്‌സിന്‍ നല്‍കാന്‍ അനുമതി ഉണ്ടെന്നും, ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും സ്ഥലത്തെത്തിയ ജില്ലാ കളക്ടര്‍ ഹരിത വി. കുമാര്‍ അറിയിച്ചിരുന്നു. കളക്ടറുടെ നേതൃത്വത്തില്‍ വാക്‌സിനെടുത്ത 78 രക്ഷിതാക്കളെയും വിളിച്ചു. കുട്ടികള്‍ക്ക് കോ വാക്‌സീന്‍ നല്‍കിയാലും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തിലും ജില്ലാ, മെഡിക്കല്‍ കോളജ് ആശുപത്രികളിലും ശിശു രോഗവിദഗ്ധരുടെ സേവനം 24 മണിക്കൂറും ഉറപ്പാക്കിയതായും ജില്ലാ ഭരണകൂടം അറിയിച്ചു. വാക്‌സിന്‍മാറിയ സംഭവത്തില്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ മൂന്നു ജീവനക്കാര്‍ക്കെതിരെ നടപടിയുണ്ടായേക്കുമെന്നാണ് സൂചന.
Previous Post Next Post