
തിരുവമ്പാടി: തിരുവമ്പാടിയിൽ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി. താഴെ തിരുവമ്പാടി എസ്റ്റേറ്റ് വാപ്പാട്ട് ആണ് പുരുഷന്റെതെന്നു കരുതുന്ന തലയോട്ടി, അസ്ഥികൾ എന്നിവ കണ്ടെത്തിയത്.

ഇന്നലെ(ശനി) എസ്റ്റേറ്റിൽ വിറക് ശേഖരിക്കാൻ പോയ ആളാണ് അസ്ഥികൂടവും തലയോട്ടിയും കണ്ടത്. അസ്ഥികൂടത്തിനു ഏറെ പഴക്കം ഉണ്ട് എന്ന് കരുതുന്നു.