
കോഴിക്കോട്: പോണ്ടിച്ചേരി സർവ്വകലാശാലയിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച സ്കൂട്ടർ അപകടത്തിൽപ്പെട്ട് വിദ്യാർത്ഥിനി മരിച്ചു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. കോഴിക്കോട് സ്വദേശി അരുണിമ പ്രേം (22) ആണ് മരിച്ചത്. സർവ്വകലാശാലയിൽ ഒന്നാം വർഷ എം എസ് സി വിദ്യാർത്ഥിനിയാണ് അരുണിമ. രാമനാട്ടുകര രാമചന്ദ്രൻ റോഡിൽ പുതുപറമ്പത്ത് കാനങ്ങോട്ട് പ്രേമരാജിന്റെയും (ഫറോക്ക് കോ ഓപ്പറേറ്റീവ് അർബൻ ബാങ്ക് ജീവനക്കാരൻ) കെപി ശാലിനിയുടെയും മകളാണ്.
പരിക്കേറ്റ അഭിരാമി, വിമൽ വ്യാസ് എന്നീ വിദ്യാർത്ഥികൾ ചികിത്സയിലാണ്. താമസസ്ഥലത്തു നിന്ന് കൂട്ടുകാരുമൊത്ത് ഭക്ഷണം കഴിക്കാൻ പോകവെ അരുണിമ സഞ്ചരിച്ച സ്കൂട്ടറിൽ ഇന്നോവ കാറിടിക്കുകയായിരുന്നു. ഉടൻ ജിപ്മർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. യൂണിവേഴ്സിറ്റിക്ക് സമീപം ചൊവ്വ രാത്രി ഒൻപതേമുക്കാലോടെയാണ് അപകടം നടന്നത്. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ.
Tags:
Accident