ചെമ്മീൻ കറി കഴിച്ച വീട്ടമ്മ മരിച്ചു; കല്ലാച്ചി മത്സ്യമാർക്കറ്റ് രണ്ട് ദിവസത്തേക്ക് അടപ്പിച്ചു


കോഴിക്കോട്:കല്ലാച്ചി മത്സ്യമാർക്കറ്റ് രണ്ട് ദിവസത്തേക്ക് ആരോഗ്യവകുപ്പ് അടപ്പിച്ചു. ചെമ്മീൻ വാങ്ങിക്കഴിച്ച വീട്ടമ്മയുടെ മരണത്തെത്തുടർന്നാണ് നടപടി. മരണം ഭക്ഷ്യവിഷബാധയെത്തുടർന്നാണെന്ന സംശയം നിലനിൽക്കുന്നുണ്ട്. ശുചിത്വം ഉറപ്പ് വരുത്താൻ നദാപുരം പഞ്ചായത്തിന് ആരോഗ്യവകുപ്പ് നിർദേശം നൽകി. പഞ്ചായത്തും ആരോഗ്യവകുപ്പും മാർക്കറ്റിൽ പരിശോധന നടത്തിയിരുന്നു.
കോഴിക്കോട് നാദാപുരം ചിയ്യൂർ കരിമ്പലം സ്വദേശി സുലൈഹയാണ് (44) വീട്ടിലുണ്ടാക്കിയ കറിയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മരണം. പോസ്റ്റുമോർട്ടം റിപ്പോട്ട് കിട്ടിയതിന് ശേഷമാകും ഭക്ഷ്യബാധയാണോ എന്ന് സ്ഥിരീകരിക്കുക.
Previous Post Next Post