രാമനാട്ടുകര കിൻഫ്ര നോളജ് പാർക്ക് 13-ന് നാടിനു സമർപ്പിക്കും


രാമനാട്ടുകര: വിവര സാങ്കേതിക വിദ്യാ രംഗത്ത് മലബാറിന്റെ പ്രതീക്ഷയായ രാമനാട്ടുകര കിൻഫ്ര അഡ്വാൻസ്ഡ് ടെക്നോളജി പാർക്ക് (നോളജ് പാർക്ക്) 13നു നാടിനു സമർപ്പിക്കും.

അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് ഒട്ടേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന സ്വപ്നപദ്ധതി വൈകിട്ട് 4നു മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. മന്ത്രി പി.എ.മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. 27 കോടി രൂപ ചെല വിട്ടാണ് 1.15 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള 5 നില കെട്ടിടസമുച്ചയം നിർമിച്ചത്. അവസാനഘട്ട മിനുക്കു പണികൾ പൂർത്തിയായ കെട്ടിടത്തിലേക്ക് വൈദ്യുതി കണക്ഷൻ ലഭ്യമായാൽ ഉടൻ സംരംഭകർക്ക് അനുവദിച്ചു നൽകും. ഇതിനുള്ള നടപടികൾ പൂർത്തിയായിട്ടുണ്ട്.
രാമനാട്ടുകര പൂവന്നൂർ പള്ളിക്കു സമീപം കിൻഫ്ര ഏറ്റെടുത്ത 77.76 ഏക്കർ സ്ഥലത്താണ് അഡ്വാൻസ്ഡ് ടെക്നോളജി പാർക്ക് പൂർണമായും ഐടി അധിഷ്ഠിത വ്യവസായ സംരംഭങ്ങളാകും പാർക്കിൽ തുടങ്ങുക. വിവരസാങ്കേതിക വിദ്യ, ജൈവ സാങ്കേതികവിദ്യ, നാനോ ടെക്നോളജി, മൈക്രോ ഇല ക്ട്രോണിക്സ് തുടങ്ങിയ മേഖലകളിലെ വൻകിട ഇടത്തരം കമ്പനികളെ ലക്ഷ്യമിട്ടാണ് ടെക്നോ ളജി പാർക്കിന്റെ രൂപകൽപന തുടക്കത്തിൽ 1000 പേർക്ക് തൊഴിൽ ലഭ്യമാക്കാനാണ് ലക്ഷ്യം. 2-ാം ഘട്ടത്തിൽ കൂടുതൽ പേർക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ അവസരമുണ്ടാകും.
Previous Post Next Post