മെഡിക്കൽ കോഡിങ് & ബില്ലിങ് കോഴ്സ്
അസാപിന്റെ 'സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ മെഡിക്കൽ കോഡിങ് & മെഡിക്കൽ ബില്ലിങ്' കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത - ബിരുദം. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് ഉണ്ടായിരിക്കും. വിവരങ്ങൾക്ക് ഫോൺ- 8606087207
ലോക് അദാലത്ത് 26 ന്
കേരള ലീഗൽ സർവീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ജൂൺ 26 ന് നടത്തുന്ന നാഷണൽ അദാലത്തിനോടനുബന്ധിച്ച് കോഴിക്കോട് ജില്ലാ കോടതിയിലും അന്നേദിവസം രാവിലെ 10ന് ലോക് അദാലത്ത് ആരംഭിക്കും. നിലവിലുള്ള കേസുകളും പുതിയ പരാതികളും ഒത്തുതീർപ്പിനായി പരിഗണിക്കും. നിലവിലുള്ള കേസുകൾ റഫർ ചെയ്യാൻ കക്ഷികൾക്ക് ആവശ്യപ്പെടാം. വാഹനാപകട കേസുകൾ, ഭൂമി ഏറ്റെടുക്കൽ കേസുകൾ, കുടുംബ തർക്കങ്ങൾ, ഒത്തുതീർക്കാവുന്ന ക്രിമിനൽ കേസുകൾ, ബാങ്ക് വായ്പാ സംബന്ധമായ കേസുകൾ തുടങ്ങിയവയും പരിഗണിക്കും. കൂടുതൽ വിവരങ്ങൾക്ക് കോഴിക്കോട് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റികളുമായി ബന്ധപ്പടാം.
- ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി - 0495-2365048
- താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി, കോഴിക്കോട് - 9447334918
- താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി, കൊയിലാണ്ടി-7012763430
- താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി, വടകര - 0496 2515251
ഓട്ടോറിക്ഷ ഫെയർ മീറ്റർ ക്രമീകരണം
കോഴിക്കോട് താലൂക്കിൽപ്പെടുന്നതും 2022 ബി പാദവർഷത്തിൽ മുദ്രപതിപ്പിക്കേണ്ടതുമായ ഓട്ടോറിക്ഷ ഫെയർ മീറ്ററുകൾ അനുമതിയോടെ പുതിയ നിരക്ക് ക്രമീകരിച്ച് ജൂൺ 29 നകം മുദ്രപതിപ്പിക്കുന്നതിനുള്ള സമയം മുൻകൂട്ടി വാങ്ങേണ്ടതാണെന്ന് ലീഗൽ മെട്രോളജി അസി. കൺട്രോളർ അറിയിച്ചു. ഫോൺ: 0495 2374203
ക്വട്ടേഷൻ
കോഴിക്കോട് ഗവ. എൻജിനീയറിങ് കോളേജിലെ എ ഇ ആൻഡ് ഐ വിഭാഗത്തിലെ കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് ലാബിലേക്ക് കൺസ്യൂമബിൾസ് വാങ്ങുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു. അവസാന തീയതി ജൂൺ 16 ന് ഉച്ചയ്ക്ക് 2 മണി. അന്നേ ദിവസം ഉച്ചയ്ക്ക് രണ്ടരയ്ക്ക് ക്വട്ടേഷനുകൾ തുറക്കുന്നതായിരിക്കും. ഫോൺ: 0495 2383210.
പശു വളർത്തൽ പരിശീലനം
സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 'പശു വളർത്തൽ' വിഷയത്തിൽ ജൂൺ 9 ന് മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ രാവിലെ 10 മുതൽ 4 മണിവരെ പരിശീലനം നടത്തും. പങ്കെടുക്കാൻ താത്പര്യമുള്ളവർ ആധാർ കാർഡിന്റെ പകർപ്പുമായി എത്തണം. ഫോൺ: 0491- 2815454, 9188522713
ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2022 ജൂലൈ സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു പാസ്സായവർക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂൺ 10. വിശദാംശങ്ങൾ www.srccc.in ൽ ലഭ്യമാണ്. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ, നന്ദാവനം, വികാസ് ഭവൻ.പി.ഒ. തിരുവനന്തപുരം-695033, ഫോൺ: 9846033001, 04712325101, ഇ മെയിൽ: keralasrc@gmail.com
ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം 8ന്
വളയം ഗവ. ഐ.ടി.ഐ.യിൽ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ ട്രേഡ് ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലെ ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂൺ എട്ടിന് രാവിലെ 11 മണിക്ക് ഐ.ടി.ഐ.യിൽ നടത്തും. വിവരങ്ങൾക്ക് ഫോൺ: 0496 - 2461263
ഉയം പ്രൊജക്ട്; അഡ്മിനിസ്ട്രേറ്റീവ് കോ- ഓഡിനേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കാം
തെരുവിൽ കഴിയുന്നവരെ പുനരധിവസിപ്പിക്കുന്നതിനായി കോഴിക്കോട് ജില്ലാ രണകൂടത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ഉദയം പ്രൊജക്ടിന്റെ അഡ്മിനിസ്‌ട്രേറ്റീവ് കോ- ഓർഡിനേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ജൂൺ എട്ടിന് രാവിലെ 11 മണിക്ക് ചേവായൂർ ഉദയം ഹോമിൽ നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. വിശദവിവരങ്ങൾക്ക് ഫോൺ: 9207391138.
കണ്ടന്റ് എഡിറ്റര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
വിവര പൊതുജന സമ്പര്‍ക്ക വകുപ്പിന്റെ സംയോജിത വികസന വാര്‍ത്താ ശൃംഖല പദ്ധതി പ്രിസം) യുടെ ഭാഗമായി കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഒഴിവുള്ള കണ്ടന്റ് എഡിറ്റര്‍ തസ്തികയിലേക്ക് അര്‍ഹരായ ഉദ്യോഗാര്‍ഥികളില്‍നിന്നും അപേക്ഷ ക്ഷണിച്ചു.
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ജേണലിസം/ പബ്ലിക് റിലേഷന്‍സ്/ മാസ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ അല്ലെങ്കില്‍ ജേണലിസം / പബ്ലിക് റിലേഷന്‍സ് / മാസ് കമ്മ്യൂണിക്കേഷനില്‍ അംഗീകൃത ബിരുദം. പത്ര, ദൃശ്യമാധ്യമങ്ങളിലോ വാര്‍ത്താ ഏജന്‍സികളിലോ ഓണ്‍ലൈന്‍ മാധ്യമങ്ങളിലോ സര്‍ക്കാര്‍ അര്‍ധ- സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പബ്ലിക് റിലേഷന്‍സ് വാര്‍ത്താ വിഭാഗങ്ങളിലോ സമൂഹ മാധ്യമങ്ങളിലോ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം. സമൂഹ മാധ്യമങ്ങളില്‍ കണ്ടന്റ് ജനറേഷനില്‍ പ്രവൃത്തിപരിചയം ഉണ്ടാകണം. ഡിസൈനിംഗില്‍ പ്രാവീണ്യമുള്ളവര്‍ക്ക് മുന്‍ഗണന.
പ്രായപരിധി: 35 വയസ്സ് (നോട്ടിഫിക്കേഷന്‍ നല്‍കുന്ന തീയതി കണക്കാക്കി)
2022 ജൂലൈ 1ന് രാവിലെ 11 മണിക്ക് പരീക്ഷയും തുടര്‍ന്ന് അഭിമുഖവും നടത്തും. താത്പര്യമുള്ളവര്‍ ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത, തിരിച്ചറിയല്‍ രേഖ, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ ഉള്‍പ്പെടുന്ന അപേക്ഷ ജൂണ്‍ 28ന് മുമ്പായി കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭ്യമാക്കണം. വിലാസം: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട്-20. ഫോണ്‍: 0495 2370225