മലയോര മേഖലയിൽ കനത്ത മഴ പുഴകളിൽ ജലനിരപ്പ് ഉയരുന്നു


കൂടരഞ്ഞി: മലയോര മേഖലയിൽ പെയ്യ്ത കനത്ത മഴയെ തുടർന്ന് പുഴകളിൽ ജലനിരപ്പ് ഉയരുന്നു.

നായാടംപൊയിൽ, പൂവാറൻതോട്, മഞ്ഞക്കടവ് ഭാഗങ്ങളിൽ ഉച്ചയ്ക്ക് ശേഷം പെയ്യ്ത കനത്ത മഴയിൽ പെയിലിങ്ങാപുഴയിലും, ചെറുപുഴയിലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നു.
ചെറുപുഴയുടെ ഭാഗമായ കുളിരാമുട്ടി കൂട്ടക്കര ഭാഗങ്ങളിലെല്ലാം പുഴ കരകവിഞ്ഞാണ് ഒഴുകുന്നത്. ശക്തമായ മഴവെള്ളപ്പാച്ചിലിൽ കുളിരാമുട്ടി മുണ്ടക്കൽ ബിജുവിൻ്റെ ഉടമസ്ഥയിലുള്ള കോഴിഫാം തകർന്ന് 2500 ഓളം കോഴികൾ ഒലിച്ചുപൊയി. മണ്ണിടിഞ്ഞ് വീടും അപകടസ്ഥയിലാണ്. മഴയ്ക്ക് പുറമെ ശക്തമായ ഇടിമിന്നലും ഉണ്ടായി.
Previous Post Next Post