സോഹറിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ട് സർവ്വീസ് ആരംഭിക്കാനൊരുങ്ങി 'സലാം എയർ'
സലാല: ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയർ സോഹറിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ട് സർവ്വീസ് ആരംഭിക്കാനൊരുങ്ങുന്നു. 
ജൂലൈ 22 മുതൽ ആഴ്ച്ചയിൽ രണ്ട് സർവ്വീസുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ചൊവ്വ, വെള്ളി ദിവസങ്ങളിൽ രാത്രി 12:25-ന് സോഹറിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടുന്ന വിമാനം രാവിലെ 05:35 ഓടെ കോഴിക്കോട് എത്തും. 6:20 ന് കോഴിക്കോട് നിന്ന് തിരിക്കുന്ന വിമാനം ഒമാൻ സമയം 8.15 നാണ് സോഹറിൽ എത്തിച്ചേരുക.
Previous Post Next Post