
കോഴിക്കോട് : സെറിബ്രൽ പാൾസി രോഗിക്ക് പാസ് നിഷേധിച്ച കെഎസ്ആര്‍സിയ്ക്കെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. സെറിബ്രൽ പാൾസി ബാധിച്ച വടകര പഴങ്കാവ്, സ്വദേശി മുഹീദിന് അർഹതപ്പെട്ട യാത്രാപാസ് അനുവദിക്കാത്തതിനെതിരെയാണ് മനുഷ്യാവകാശ കമ്മീഷൻറെ നടപടി. കോഴിക്കോട് ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ ഇക്കാര്യം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
കേസ് ജൂലൈയിൽ കോഴിക്കോട് നടക്കുന്ന കമ്മീഷൻ സിറ്റിംഗിൽ പരിഗണിക്കും. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. 2022 ജനുവരി 18 ന് സെറിബ്രൽ പാൾസി ഹെമിപ്ലീജിയ ബാധിച്ചവർക്ക് യാത്രാ നിരക്കിൽ ഇളവ് അനുവദിച്ച് കെ എസ് ആർ റ്റി സി7 ചെയർമാൻ ഉത്തരവിറക്കി. എന്നാൽ 60 ശതമാനമുള്ള രോഗമുള്ള മുഹീദിന് സാങ്കേതിക കാരണങ്ങൾ പറഞ്ഞ് തൊട്ടിൽ പാലം എ. റ്റി. ഒ പാസ് നിരസിച്ചു. വൈകല്യങ്ങളുടെ തോത് വേർതിരിച്ച് കാണിച്ചിട്ടില്ലെന്നാണ് കെ എസ് ആർ ടി സി യുടെ ന്യായം. മുഹീദിനെ പോലെ ഇതേ രോഗം ബാധിച്ച നിരവധി പേർക്ക് പാസ് നിഷേധിച്ചിരിക്കുകയാണ് പരാതിയുണ്ട്.