നാദാപുരത്ത് വെട്ടേറ്റ പെൺകുട്ടിയുടെ നില ഗുരുതരം, കൈഞരമ്പ് മുറിച്ച പ്രതിക്ക് അപകടനിലയില്ല


കോഴിക്കോട്: നാദാപുരത്ത് പെൺകുട്ടിയെ യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം പ്രണയനൈരാശ്യം മൂലമെന്ന് പ്രാഥമിക നിഗമനം. നാദാപുരം പേരോട് സ്വദേശി നഹീമക്കായിരുന്ന വെട്ടേറ്റത്. നഹീമയെ ആക്രമിച്ച ശേഷം റഫ്നാസ് കൈഞരമ്പ് മുറിച്ച് ആത്മത്യക്ക് ശ്രമിക്കുകയും ചെയ്തു. സംഭവത്തിൽ പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ സാധിച്ചിട്ടില്ലെന്നും, പ്രണയനൈരാശ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനമെന്നും നാദാപുരം ഡിവൈഎസ്പി ജേക്കബ് പറഞ്ഞു.
വെട്ടേറ്റ പെൺകുട്ടിയെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. വെന്റിലേറ്ററിൽ ചികിത്സയിലുള്ള പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമാണ്. നാദാപുരം ഹൈടെക് കോളേജ് ബി കോം വിദ്യാർത്ഥിനിയാണ് നഹീമ. ഇരുവരും നേരത്തെ പ്ലസ്ടുവിന് ഒരുമിച്ച് പഠിച്ചവരായിരന്നു. നിലവിൽ കല്ലാച്ചിയിലെ ഒരു കടയിലാണ് റഫ്നാസ് ജോലി ചെയ്യുന്നത്. കുറ്റ്യാടിയിലെ മൊകേരി സ്വദേശിയാണ് ഇയാൾ. പേരോട് സ്വദേശിനിയാണ് നഹീമ.

കേസ് സംബന്ധിച്ച് കൂടുതൽ നടപടികളിലേക്ക് കടക്കുന്നേയുള്ളൂവെന്നും, പ്രതിയുടെ ആരോഗ്യനിലയിൽ പ്രശ്നങ്ങളില്ലെന്നും, ചികിത്സയ്ക്ക് ശേഷം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു. പെൺകുട്ടിയെ കോളേജിൽ നിന്ന് വീട്ടിലേക്ക് വരുന്ന വഴിയിൽ കാത്ത് നിന്ന് ആക്രമിച്ചതാണെന്നും, നഹീമ കോളേജിൽ നിന്ന് തിരിച്ചുവരുന്ന വഴിയിലാണ് ആക്രമണമുണ്ടായതെന്നും പൊലീസ് വ്യക്തമാക്കി.
Previous Post Next Post