ഗാർഹിക പീഢനം;വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച താമരശ്ശേരി സ്വദേശിയായ പ്രതിയെ കരിപ്പൂർ എയർപോർട്ടിൽ വെച്ച് അറസ്റ്റു ചെയ്തു
താമരശ്ശേരി: സ്വന്തം വീട്ടിൽ വെച്ച് ഭാര്യയെ അതിക്രൂരമായി ശാരീരികമായും, മാനസികമായും പീഡിപ്പിച്ച് ഒമാനിലേക്ക് കടക്കാൻ ശ്രമിച്ച ഭർത്താവിനെ പോലീസ് അറസ്റ്റു ചെയ്തു.
താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നുമ്മൽ താമസിക്കും ചുണ്ടക്കുന്ന് മാളിയേക്കൽ ഷരീഫിൻ്റെ മകൻ ഡാനിഷിനെയാണ് CISF ഉം, മീനങ്ങാടി പോലീസും ചേർന്ന് കരിപ്പൂർ എയർപോർട്ടിൽ വെച്ച് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തതത്.

മീനങ്ങാടി സ്വദേശിനിയായ ഭാര്യയുടെ പരാതിയിൽ സ്ത്രീ പീഡനം, ഗാർഹിക പീഡനം, മാനസിക പീഡനം, സ്ത്രീ ധന പീഡനം തുടങ്ങിയ കുറ്റകൃത്യങ്ങളിലെ വിവിധ വകുപ്പുകളായ IPC -498A,323,406, 34 എന്നീ ചുമത്തിയാണ് കേസെടുത്തത്.

കേസിൽ ഭർത്താവിൻ്റെ മാതാവ് രണ്ടാം പ്രതിയും, പിതാവ് മൂന്നാം പ്രതിയുമാണ്. ജാമ്യമില്ലാ വകുപ്പുകൾ  ചുമത്തി അറസ്റ്റ് ചെയ്ത ഡാനിഷിനെ സുൽത്താൻ ബത്തേരി കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു.
Previous Post Next Post