ഭൂമി ഒഴിപ്പിക്കൽ നടപടി സ്വീകരിച്ചു


കോഴിക്കോട്: കോഴിക്കോട് താലൂക്ക്, കുന്ദമംഗലം വില്ലേജ്, കുന്ദമംഗലം ദേശത്ത് റീ.സ 496/8 ൽപ്പെട്ട 1/4 സെന്റ് റവന്യൂ പുറമ്പോക്ക് ഭൂമി ലതിക കുന്ദമംഗലം എന്നവർക്ക് വർഷങ്ങൾക്ക് മുമ്പ് ലീസിന് നൽകിയിരുന്നു. 
സർക്കാർ പദ്ധതികൾക്ക് ഭൂമി ഉപയോഗമാക്കുന്നതിന്റെ ഭാഗമായി ലീസ് അവസാനിപ്പിച്ചതിനാൽ പ്രസ്തുത ഭൂമി ഒഴിയുന്നതിന് കേരള ഭൂസംരക്ഷണ നിയമപ്രകാരമുളള നടപടികൾ പൂർത്തീകരിച്ച് ഒരുവർഷം മുമ്പ് ലതികക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇവർ ഒഴിയാത്തതിനാൽ പ്രസ്തുത ഭൂമി ഒഴിപ്പിക്കുന്നതിനു വേണ്ടി 2022 ജൂൺ ഒൻപതിന് തഹസിൽദാർ ഉൾപ്പെടെയുള്ള റവന്യൂ സംഘം സ്ഥലത്തെത്തുകയും പ്രാദേശിക എതിർപ്പിനെ തുടർന്ന് സബ്കലക്ടർ സ്ഥലത്തെത്തി ഒഴിപ്പിക്കൽ നടപടി ജൂൺ 12 വരെ നിർത്തിവയ്ക്കുകയും ചെയ്തു. ജൂൺ ഒൻപതിന് ലതികയും പ്രാദേശിക കക്ഷികളുമായി സബ്കലക്ടർ ചർച്ച നടത്തിയതിൽ ജൂൺ 12ന് പ്രസ്തുത ഭൂമി സ്വമേധയാ ഒഴിയുമെന്ന് അറിയിച്ചെങ്കിലും ഭൂമി ഒഴിയാത്തതിനാൽ ജൂൺ 13ന് തഹസിൽദാറുടെ നേതൃത്വത്തിൽ ഒഴിപ്പിക്കൽ നടപടി സ്വീകരിച്ചു.
Previous Post Next Post