ജില്ലയിലെ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള പ്രവൃത്തികളുടെ അവലോകനയോഗം ചേർന്നു


കോഴിക്കോട്: ജില്ലയിലെ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള പ്രധാന പ്രവൃത്തികളുടെ അവലോകനയോഗം ബഹു.പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്നു.മണ്ഡലത്തിലെ പ്രവൃത്തികളുടെ പുരോഗതിയും പരിശോധിച്ചു.
യോഗ തീരുമാനങ്ങൾ.
 1. തുരങ്കപാത-പരിസ്ഥിതി ആഘാത പഠനത്തിന് ശേഷം എൽ.എ നടപടികൾ പൂർത്തിയാക്കും.ഈ നടപടികൾ രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കാനാവും. MoF അനുമതിക്കായി പരിവേഷ് പോർട്ടലിൽ രജിസ്റ്റർ ചെയ്തു.അനുമതികൾ ലഭിച്ചാൽ സാങ്കേതികാനുമതി നൽകി ടെൻഡർ ചെയ്യും.
 2. കൈതപ്പൊയിൽ - അഗസ്ത്യൻമുഴി റോഡ് : ടെർമിനേഷന് ശേഷമുള്ള അവശേഷിക്കുന്ന പ്രവൃത്തി 16.06.2022 ന് ടെൻഡർ ക്ഷണിക്കും.അടിയന്തിര പ്രവൃത്തിയായ 1.3 കോടി രൂപയുടെ പ്രവൃത്തി 16.06.2022 ന് ടെൻഡർ ഓപ്പൺ ചെയ്യും.
 3. മലയോര ഹൈവേ (കോടഞ്ചേരി-കക്കാടംപൊയിൽ റീച്ച്): അലൈൻമെന്റ് മാറ്റിയുള്ള റിവൈസ്ഡ് എസ്റ്റിമേറ്റ് ജൂൺ 25 നുള്ളിൽ സമർപ്പിക്കും.


 4. ഈങ്ങാപ്പുഴ-ഓമശ്ശേരി റോഡ്: അവശേഷിക്കുന്ന പ്രവൃത്തിയുടെ എസ്റ്റിമേറ്റ് രണ്ട് ദിവസത്തിനകം സമർപ്പിക്കും.30.06.2022 ന് ടെൻഡർ ഓപ്പൺ ചെയ്യും.
 5. നോർത്ത് കാരശ്ശേരി-കക്കാടംപൊയിൽ റോഡ്: കരാറുകാരനെ ടെർമിനേറ്റ് ചെയ്യാൻ തീരുമാനിച്ചു.അവശേഷിക്കുന്ന പ്രവൃത്തി ഉടൻ അറേഞ്ച് ചെയ്യണം.
 6. കൊയിലാണ്ടി - എടവണ്ണ സംസ്ഥാനപാത (ഓമശ്ശേരി -എരഞ്ഞിമാവ് റീച്ച്):പ്രവൃത്തി വിലയിരുത്തുന്നതിന് പ്രൊജക്ട് ഡയറക്ടർ സന്ദർശനം നടത്തണം.
 7. ചെമ്പുകടവ് പാലം - ഈ സീസണിൽ പൂർത്തിയാക്കും.
 8. പോത്തുണ്ടി പാലം - ഡിസംബറിൽ പൂർത്തിയാക്കും.
 9. കുപ്പായക്കോട് പാലം - പ്രത്യേക യോഗം വിളിക്കും.
 10. വഴിക്കടവ് പാലം - ഈ ആഴ്ച ടി.എസ് നൽകും.
 11. ഗവ.കോളേജ് ,കോടഞ്ചേരി ലൈബ്രററി ബ്ലോക്ക് : അവശേഷിക്കുന്ന പ്രവൃത്തിയുടെ സാങ്കേതികാനുമതി ജൂൺ 30 ന് നൽകും.
 12. താഴെ തിരുവമ്പാടി -മണ്ടാംകടവ് റോഡ്: രണ്ട് റീച്ചുകളുടെയും പ്രത്യേക യോഗം വിളിച്ചു ചേർക്കും.
 13. അടിവാരം -കേളൻമൂല റോഡ്: ഇൻവെസ്റ്റിഗേഷൻ ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കും.
Previous Post Next Post