മഹാറാണി ജംഗ്ഷന് പുതിയ മുഖം

പണിപൂർത്തിയായ പുതിയറ മഹാറാണി ജംഗ്ഷനിലെ ഇരിപ്പിട സംവിധാനംകോഴിക്കോട്: പുതിയറ മഹാറാണി ജംഗ്ഷന് പുതിയമുഖം. ആർക്കും ഉപയോഗമില്ലാതെ കിടന്നിരുന്ന ഇവിടം ഇരിപ്പിടവും ഗാർഡനും ഒരുക്കി മനോഹരമാക്കിയിരിക്കുകയാണ് റോട്ടറി കാലിക്കറ്റ് മിഡ്ടൗൺ. സമീപത്തെ മരത്തിന് തറകെട്ടി പുല്ല് വച്ച് പിടിപ്പിച്ചു. നിലത്ത് ഇന്റർലോക്ക് പാകി. രാത്രിയിലേയ്ക്കായി സോളാർ ലൈറ്റും പിടിപ്പിച്ചിട്ടുണ്ട്. 
പണി പൂർത്തിയായ ഇരിപ്പിട സംവിധാനം ഡെപ്യൂട്ടി മേയർ സി.പി മുസാഫിർ അഹമ്മദ് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു. റോട്ടറി കാലിക്കറ്റ് മിഡ്ടൗണിന്റെ പബ്ലിക് ഇമേജ് പ്രൊജെക്ടിൽ ഉൾപ്പെടുത്തിയാണ് ഇത് നിർമ്മിച്ചത്. റോട്ടറി ഡിസ്ട്രിക്ട് 3204 ഗവണർ ഡോ.രാജേഷ് സുഭാഷ്, റോട്ടറി കാലിക്കറ്റ് മിഡ്ടൗൺ പ്രസിഡന്റ് കെ.ബി ശ്രീജിത്ത്, സെക്രട്ടറി ഡോ. ശാന്തി ഗംഗ, ജയന്ത് കുമാർ എന്നിവരായിരുന്നു ഇതിന് പിന്നിൽ പ്രവർത്തിച്ചത്.
Previous Post Next Post