ഒരു സ്കൂട്ടറില്‍ അഞ്ച് പേര്‍: വിദ്യാർത്ഥികൾക്ക് മോട്ടോർ വാഹന വകുപ്പിന്റെ ശിക്ഷ, രണ്ട് ദിവസം സാമൂഹ്യസേവനം




തൊടുപുഴ: ഒരു സ്കൂട്ടറിൽ അപകടകരമായ രീതിയിൽ യാത്ര നടത്തിയ അഞ്ചു വിദ്യാർത്ഥികൾക്ക് മോട്ടോർ വാഹന വകുപ്പിന്റെ ശിക്ഷ. രണ്ടു ദിവസം ഇടുക്കി മെഡിക്കൽ കോളജിൽ സാമൂഹ്യ സേവനം നടത്തണമെന്നാണ് ഇവരോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇടുക്കി ആർ ടി ഒ ആർ രമണൻ ആണ് വിദ്യാര്‍ത്ഥികളെ ശിക്ഷിച്ചത്.


Read alsoമഹാറാണി ജംഗ്ഷന് പുതിയ മുഖം

ഇടുക്കി രാജമുടി മാർ സ്ലീവ കോളജിലെ രണ്ടാം വർഷ ബി ബി എ വിദ്യാർത്ഥികളാണ് ഇവര്‍. ജോയൽ വി ജോമോൻ , ആൽബിൻ ഷാജി, അഖിൽ ബാബു , എജിൽ ജോസഫ് ,ആൽബിൻ ആൻറണി എന്നിവർക്കാണ് ശിക്ഷ. വാഹനം ഓടിച്ച ജോയൽ വി ജോമോന്റെ ലൈസൻസ് മൂന്നു മാസത്തേക്ക് സസ്പെൻഡ്‌ ചെയ്തു. രണ്ടായിരം രൂപ പിഴയും ഈടാക്കി. കുട്ടികളെ രക്ഷകർത്താക്കൾക്കൊപ്പം വിളിച്ചു വരുത്തി ബോധവത്ക്കരണ ക്ലാസും നൽകി.
Previous Post Next Post