നാദാപുരത്ത് കോളജ് വിദ്യാർത്ഥിനിയ്ക്ക് വെട്ടേറ്റു; അക്രമകാരി ആത്മഹത്യക്ക് ശ്രമിച്ചു
കോഴിക്കോട്: നാദാപുരത്ത് കോളജ് വിദ്യാർത്ഥിനിയ്ക്ക് വെട്ടേറ്റു. പേരോട് സ്വദേശിനിയായ 20കാരിക്കാണ് വെട്ടേറ്റത്. ദേഹമാസകലം വെട്ടേറ്റ പെൺകുട്ടിയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാദാപുരം എംഇടി കോളജിലെ ബികോം വിദ്യാർത്ഥിനിയാണ് പെൺകുട്ടി. അക്രമം നടത്തിയ യുവാവ് സ്വയം കൈഞ്ഞരമ്പ് മുറിച്ചു. ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
റഫ്നാസ് എന്ന യുവാവാണ് അക്രമം നടത്തിയത്. കോളജ് വിട്ടുവരുന്ന പെൺകുട്ടിയും യുവാവും തമ്മിൽ വാക്കേറ്റമുണ്ടായി. അതിനു ശേഷം ഇരുവരും തമ്മിൽ അവിടെവച്ച് മല്പിടുത്തവുമുണ്ടായി. തുടർന്നാണ് വലിയ കൊടുവാൾ ഉപയോഗിച്ച് യുവാവ് പെൺകുട്ടിയെ ആക്രമിച്ചത്. തുടർന്ന് ഇയാൾ സ്വയം തൻ്റെ ഇടതുകയ്യുടെ ഞരമ്പ് മുറിച്ചു. രണ്ട് പേരും പ്ലസ് ടൂ മുതൽ ഒരുമിച്ച് പഠിച്ചവരാണെന്ന് പൊലീസ് പറയുന്നു.
Previous Post Next Post