കോഴിക്കോട്:കെഎസ്ആർടിസി ടെർമിനലിന്റ തൂണുകൾ ബലപ്പെടുത്തും. നാല് മാസത്തിനുള്ളിൽ പ്രവൃത്തി പൂർത്തിയാക്കാനും ഗതാഗത മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. ചെന്നെ ഐഐടിയുടെ മേൽനോട്ടത്തിലായിരിക്കും ബലപ്പെടുത്തൽ.
Read also: വണ്ടിചെക്കിൻ്റെ പേരിൽ ഭീഷണി: താമരശ്ശേരിയിലെ ചിട്ടിക്കമ്പനിയുടമക്കെതിരെ പരാതിയുമായി വീട്ടമ്മ
ബലക്ഷയം കണ്ടെത്തിയ കെഎസ്ആർടിസി ടെർമിനലിന്റ 73 ശതമാനം തൂണുകളും ബലപ്പെടുത്താനാണ് തീരുമാനം. എസ്റ്റിമേറ്റ് തുകയും ടെൻഡർ വ്യവസ്ഥകളും അടുത്ത ബുധനാഴ്ച്ചയ്ക്കകം തീരുമാനിക്കും. കെട്ടിടം ബലപ്പെടുത്തണമെന്ന് ചെന്നൈ ഐഐടിയിലെ വിദഗ്ധരാണ് നിർദേശിച്ചത്. അതിനാലാണ് അറ്റകുറ്റപ്പണിയുടെ മേൽനോട്ട ചുമതലയും ചെന്നൈ ഐഐടി ഏറ്റെടുത്തത്. കമ്പനികൾക്കുള്ള യോഗ്യതയും ടെൻഡർ വ്യവസ്ഥകളും ഐഐടി തന്നെ നിശ്ചയിക്കും. എത്രയും പെട്ടന്ന് അറ്റകുറ്റപ്പണി പൂർത്തിയാക്കി കെട്ടിടം കൈമാറണമെന്ന് നടത്തിപ്പ് കരാർ ഏറ്റെടുത്ത അലിഫ് ബിൽഡേഴ്സും കെടിഡിഎഫ്സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അറ്റകുറ്റപ്പണി നടക്കുമ്പോൾ ബസ് സ്റ്റാൻഡ് മറ്റൊരിടത്തേക്ക് മാറ്റേണ്ടിവരും. ഇതു കാരണം കെഎസ്ആർടിസിയ്ക്ക് വരുന്ന അധിക ബാധ്യത ഏറ്റെടുക്കുന്ന കാര്യത്തിൽ കെടിഡിഎഫ്സിയുമായി ധാരണയായതായും സൂചന.
Tags:
KSRTC