
തിരുവമ്പാടി:ചുരിദാർ ഷാൾ ബൈക്കിൻ്റെ ചക്രത്തിൽ കുരുങ്ങി തെറിച്ചു വീണ് യുവതിയ്ക്കും 10 മാസം പ്രായമുള്ള കുഞ്ഞിനും പരിക്ക് ഇന്ന് ഉച്ചയ്ക്ക് മലയോര ഹൈവേയിൽ പുല്ലുരാംപാറ പൊന്നാങ്കയം സ്കൂളിനു സമീപമാണ് അപകടം.
Read also: വടകര സജീവന്റെ മരണം;കൂട്ട അച്ചടക്ക നടപടി, സ്റ്റേഷനിലെ മുഴുവന്‍ പോലീസുകാര്‍ക്കും സ്ഥലം മാറ്റം
കൂടരഞ്ഞി സ്വദേശികളായ കുടുംബമാണ് അപകടത്തിൽപെട്ടത്. ഷാൾ കുടുങ്ങിയതിനെ തുടർന്ന് യുവതിയും കുഞ്ഞും ബൈക്കിൽ നിന്ന് തെറിച്ചു വീഴുകയായിരുന്നു..
ഓടികൂടിയ നാട്ടുകാർ പരിക്കേറ്റവരെ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിക്ക് ഗുരുതരമല്ല.
Tags:
Accident