എം.ഡി.എം.എയുമായി കൊടുവള്ളി സ്വദേശിയടക്കം നാലുപേർ ആക്കുളത്ത് പോലീസ് പിടിയിലായികഴക്കൂട്ടം: തിരുവനന്തപുരം ആക്കുളത്ത് വാടക വീട്ടിൽ എം.ഡി.എം.എയുമായി നാലുപേരെ പൊലീസ് അറസ്റ്റു ചെയ്തു. 

കണ്ണൂർ പുത്തൂർ സ്വദേശി അഷ്കർ (40), ആക്കുളം സ്വദേശി മുഹമ്മദ് ഷാരോൺ (26), കോഴിക്കോട് കൊടുവള്ളി സ്വദേശി ഫഹദ് (35), കടയ്ക്കാവൂർ മണനാക്ക് സ്വദേശിനി സീന (26) എന്നിവരെയാണ് ശ്രീകാര്യം പൊലീസ് പിടികൂടിയത്. ഇവരിൽ നിന്ന് 100 ഗ്രാം എം.ഡി.എം.എയും പിടികൂടി. ഇതിൽ ഒന്നാം പ്രതിയായ അഷ്കർ ബാംഗ്ലൂരിൽ നിന്നും എം.ഡി.എം.എയുമായി വരുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചു.
തുടർന്ന് നടത്തിയ തിരച്ചിലിലാണ് പ്രതികൾ പിടിയിലായത്. രാവിലെ 11 മണിക്ക് ഇവർ വാടകയ്ക്ക് താമസിക്കുന്ന ആക്കുളം നിഷിന് സമീപത്തെ വീട്ടിൽ നിന്നാണ് എം.ഡി.എം.എ കണ്ടെടുത്തത്. പിടിച്ചെടുത്ത എം.ഡി.എം.എയ്ക്ക് വിപണിയിൽ ഏകദേശം പത്തുലക്ഷം രൂപയോളം വിലവരുമെന്ന് പൊലീസ് പറഞ്ഞു.
Previous Post Next Post