കൊയിലാണ്ടിയിൽ മരക്കൊമ്പ് മുറിക്കുന്നതിനിടയിൽ തൊഴിലാളി വീണു മരിച്ചുകൊയിലാണ്ടി: കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷന് സമിപം ആൽമരത്തിന്റെ കൊമ്പ് മുറിച്ചു മാറ്റുന്നതിനിടയിൽ തൊഴിലാളി മരത്തിൽ നിന്ന് വീണു മരിച്ചു. കൂടരഞ്ഞി കൂമ്പാറ പ്ലാപുള്ളിൽ ബിനോയ് (51) ആണ് മരിച്ചത്. കൊയിലാണ്ടി പന്തലായനിയിൽ വാടകയ്ക് താമസിക്കുകയാണ് . 
കൊയിലാണ്ടി സിവിൽ സ്റ്റേഷന് മുൻവശം വൈദ്യുതി ലൈനിലേക്ക് ചെരിഞ്ഞ് കിടക്കുന്ന ആൽമരത്തിന്റെ കൊമ്പ് കെ.എസ്.ഇ.ബിയുടെ ആവശ്യാർത്ഥം മുറിച്ച് മാറ്റുന്നതിനിടെ ഞായറാഴ്ച രാവിലെയായിരുന്നു അപകടം . പരിക്കേറ്റ ബിനോയിയെ മെഡിക്കൽ കോളേജിലേക്ക് എത്തിച്ചിരുന്നെങ്കിലും വൈകിട്ടോടെ മരിച്ചു. ഭാര്യ: ബിജി. മക്കൾ: എബിൻ ബിനോയ് , ലെന അന്ന ബിനോയ്.
Post a Comment (0)
Previous Post Next Post