
കോഴിക്കോട്: കോഴിക്കോട് അതിമാരക മയക്കുമരുന്നായഎം ഡിഎംഎ യുമായി യുവാവ് പിടിയില്‍. വളാഞ്ചേരി പൂക്കാട്ടിരി സ്വദേശി മുഹമ്മദ് യാസിർ ( 24) എന്നയാളെയാണ് മെഡിക്കൽ കോളേജ് പൊലീസ് 18ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. മെഡിക്കല്‍ കോളേജ് സ്റ്റേഷൻ പരിധിയിലെ അൻസാരി ഹോട്ടലിന് സമീപത്ത് നിന്നുമാണ് പ്രതിയെ പൊലീസ് പൊക്കിയത്.
Read also: കോഴിക്കോട്ട് വാഹന പരിശോധനക്കിടെ എസ്ഐയെ ആക്രമിച്ചു; രണ്ട് പേര്‍ പിടിയിൽ
ജില്ല ഡെപ്യൂട്ടി കമ്മീഷണർ ആമോസ് മാമൻ ഐ പി എസ്സിൻ്റെ നിർദേശപ്രകാരം ജില്ലയിൽ വ്യാപകമായ രീതിയിൽ റെയ്ഡും നടപടികളും തുടർന്നു വരവേ ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് അറസ്റ്റ്. നാർക്കോട്ടിക്ക് സെൽ അസിസ്റ്റൻ്റ് കമ്മീഷണർ പ്രകാശൻ പടന്നയിലിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘവും (ഡൻസാഫ്) മെഡിക്കൽ കോളേജ് പോലീസ് ഇൻസ്പെക്ടർ ബെന്നി ലാലുവിൻ്റെ നേതൃത്വത്തിലുള്ള പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
വാഹന പരിശോധനക്കിടെയാണ് മയക്കുമരുന്നുമായി മുഹമ്മദ് യാസിര്‍ പൊലീസിന്‍റെ മുന്നില്‍പ്പെട്ടത്. പെയിൻ്റിംങ്ങ് തൊഴിലാളിയായ പ്രതി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വലിയ തുകയ്ക്ക് ലഹരിവില്പന നടത്തുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. പിടിച്ചെടുത്ത എംഡിഎംഎ മയക്കുമരുന്നിന് ചില്ലറ വിപണിയിൽ ഒരു ലക്ഷത്തോളം രൂപ വരും. മെഡിക്കൽ കോളേജ് പരിസരത്തെ ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് ലഹരിമരുന്നിൻ്റെ ഉപയോഗം വർദ്ധിച്ചു വരുന്നതായി പരാതി പോലീസിന് ലഭിച്ചിരുന്നു. യാസിർ തന്നെയാണോ എന്ന് പൊലീസ് പരിശോധിച്ച് വരികയാണ്.
പ്രതിക്ക് മയക്കുമരുന്ന് ലഭിച്ച ഉറവിടത്തെപറ്റിയും, പ്രതികളുമായി മയക്കുമരുന്ന് ഇടപാട് നടത്തുന്നവരെ കുറിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും ഇനിയും ഇത്തരത്തിൽ കടത്തിക്കൊണ്ടുവരുന്ന മയക്കുമരുന്ന് കണ്ടെത്താൻ പോലീസ് രഹസ്യമായ നിരീക്ഷണം ആരംഭിച്ചിട്ടുള്ളതായി ഡിസിപി ആമോസ് മാമൻ പറഞ്ഞു. വിവിധ ഇനങ്ങളിൽപെട്ട മയക്കുമരുന്നിന്റെ വിപണനവും ഉപയോഗവും നടക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ജില്ലയില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്.
മെഡിക്കൽ കോളേജ് സബ്ബ് ഇൻസ്പെക്ടർ റാംമോഹൻ റോയ്,സീനിയർ സിപിഒ മനോജ്,സിപിഒമാരായ പ്രമോദ്,രാരിഷ് ഡൻസാഫ് എഎസ്ഐ മനോജ് എടയേടത്ത്,കെ അഖിലേഷ്,ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ, അർജ്ജുൻ അജിത്ത്, എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. അതിമാരക മായക്കുമരുന്നായ എംഡി എംഎ സിന്തറ്റിക് ഡ്രഗുകളുടെ രാജാവ് എന്നാണ് അറിയപ്പെടുന്നത്. രണ്ടോ മൂന്നോ തവണ ഉപയോഗിച്ചു കഴിഞ്ഞാൽ പോലും അഡിക്ട് ആയി മാറുന്ന തരത്തിലുള്ള കൃത്രിമമായി ഉണ്ടാക്കുന്ന മയക്കുമരുന്നാണ് എംഡി എം എ. പാർട്ടി ഡ്രഗ് എന്ന പേരിലും ഇത് അറിയപ്പെടുന്നു.
ഒറ്റത്തവണ ഉപയോഗിച്ചാൽ 18 മണിക്കൂറോളം ഇതിന്റെ ലഹരി നിലനിൽക്കും എന്നാണ് പറയപ്പെടുന്നത്. പാര്‍ട്ടി ഡ്രഗ് ആയാണ് എംഡിഎംഎ യുവാക്കള്‍ ഉപയോഗിക്കുന്നത്. എംഡിഎംഎ ഉപയോഗിച്ചാല്‍ ക്ഷീണവും ഉറക്കവും അനുഭവപെടില്ല എന്നതുകൊണ്ടാണ് യുവാക്കൾ ഈ മയക്കുമരുന്ന് തേടിയെത്തുന്നതെന്ന് പൊലീസ് പറയുന്നു.
Tags:
Crime