പതങ്കയത്ത് കാണാതായ വിദ്യാർത്ഥിയുടേതെന്ന് കരുതുന്ന മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി


കോടഞ്ചേരി:പതങ്കയത്ത് കാണാതായ വിദ്യാർത്ഥിയുടേതെന്ന് കരുതുന്ന  മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. തിരുവമ്പാടി പുല്ലൂരാംപാറ അത്തിപ്പാറ കാപ്പിച്ചുവട് ഭാഗത്താണ് പുഴയോരത്താണ് ഇരു കൈകളും ശരീര ഭാഗവുമാണ് നാട്ടുകാർ കണ്ടെത്തിയത്. കൂടുതൽ ശാസ്ത്രീയ പരിശോധനക്ക് ശേഷമേ കാണാതായ വിദ്യാർത്ഥിയുടെതാണോയെന്ന് സ്ഥിരീകരിക്കാനാവൂ.
ഈസ്റ്റ് മലയമ്മ സ്വദേശി ഹുസ്നി മുബാറക്കിനെ ഈ മാസം നാലാം തിയതി വൈകിട്ടാണ് പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായത്. മൃതദേഹാവശിഷ്ടങ്ങൾ പുഴയിലെ തുരുത്തിൽ കുടുങ്ങിയ നിലയിലാണ്. തിരുവമ്പാടി പോലീസും സന്നദ്ധ സേനകളും സ്ഥലത്തെത്തിയിട്ടുണ്ട്.
Previous Post Next Post