
കോഴിക്കോട്: നഗരത്തിൽ മർകസ് കോംപ്ലക്സിലെ മൂന്നാം നിലയിൽ തീപ്പിടിത്തമുണ്ടായി. ഐ എ എം ഇ എ കോർപറേറ്റ് ഓഫീസിലാണ് തീപ്പിടിത്തമുണ്ടായത്.
ഓഫീസിൽ സൂക്ഷിച്ച പുസ്തകങ്ങൾ കത്തി നശിച്ചു. ഇന്നലെ രാത്രി 10.45ഓടെയാണ് തീ പിടിത്തമുണ്ടായത്. ആളപായമില്ല. തീ നിയന്ത്രണവിധേയമായതായി അഗ്നിരക്ഷാ സേന അറിയിച്ചു. ഫയർ ഫോഴ്സിൻ്റെ അഞ്ച് യൂനിറ്റുകളെത്തിയാണ് തീയണക്കുന്നത്.