താമരശ്ശേരി കെ.എസ്.ആർ.ടി.സിയുടെ നാലമ്പല ദർശനം തീർത്ഥയാത്ര നാളെ മുതൽ
താമരശ്ശേരി: കെ.എസ്.ആർ.ടി.സി. താമരശ്ശേരി ഡിപ്പോ ജൂലൈ 17 മുതൽ ആഗസ്റ് 16 വരെ നാലമ്പല ദർശനം തീർത്ഥയാത്ര സംഘടിപ്പിക്കും. തൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽമാണിക്യക്ഷേത്രം, തിരുമൂഴിക്കുളം ലക്ഷ്മണക്ഷേത്രം, പായമ്മൽ ശ്രീ ശത്രുഘ്നക്ഷേത്രം എന്നീ ക്ഷേത്രങ്ങളിലെ ദർശനം നടത്തുന്നതാണ് 
നാലമ്പല ദർശനം തീർത്ഥയാത്ര.തീർത്ഥാടകർക്ക് ദർശനത്തിനും വഴിപാടിനും ദേവസ്വങ്ങളുമായി സഹകരിച്ച് പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾ 9846100728, 9961761708 എന്നീ നമ്പറുകളിൽ ലഭിക്കും.
Post a Comment (0)
Previous Post Next Post