കന്നൂരിൽ പതിനെട്ടുകാരിയായ നവവധു ഭര്‍ത്താവിൻ്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽകോഴിക്കോട്: കോഴിക്കോട് ജില്ലയിൽ വീണ്ടും വിവാഹിതയായ പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉള്ളിയേരിക്ക് അടുത്ത് കന്നൂരിൽ ആണ് നവവധുവിൻ്റെ ഭര്‍ത്താവിൻ്റെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 
കൊക്കല്ലൂര്‍ രാരോത്ത് സുരേഷ് ബാബുവിൻ്റെ മകൾ അൽക്കയെയാണ് ഭര്‍ത്താവ് കന്നൂര് എടച്ചേരി പുനത്തിൽ പ്രജീഷിൻ്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. ഭര്‍ത്താവിൻ്റെ വീട്ടിലെ ജനൽ കമ്പിയിലാണ് അൽക്കയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒന്നരമാസം മുൻപായിരുന്നു പ്രജീഷിൻ്റേയും അൽക്കയുടേയും വിവാഹം. ഭർതൃവീട്ടിൽ ഗര്‍ഭിണിയായ പതിനെട്ടുകാരി മരിച്ച സംഭവത്തിൽ പരാതിയുമായി വീട്ടുകാർ
Previous Post Next Post