ജീപ്പിന് മുകളില്‍ കയറി ബോബി ചെമ്മണ്ണൂരിൻ്റെ മാസ് എന്‍ട്രി; നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്
കോഴിക്കോട്: തന്‍റെ പുതിയ സംരംഭമായ ഇറച്ചി കടയുടെ ഉദ്ഘാടനത്തിന് കൊഴുപ്പേകാന്‍ ബോബി ചെമ്മണ്ണൂര്‍ നടത്തിയ പ്രകടനം നിയമക്കുരുക്കില്‍. കഴിഞ്ഞ ദിവസം കോഴിക്കോട് തുടങ്ങിയ ആധുനിക ഇറച്ചിക്കട ഉദ്ഘാടനത്തിനാണ് ജീപ്പിന് മുകളില്‍ കയറി ബോബി ചെമ്മണ്ണൂര്‍ അറവുകാരന്‍റെ വേഷത്തില്‍ എത്തിയത്. വേഷം പൊളിച്ചെങ്കിലും മോട്ടോര്‍ വാഹന ചട്ടം ലംഘിച്ചെന്ന് പരാതി ഉയര്‍ന്നു. ഇതോടെ മോട്ടോര്‍ വാഹന വകുപ്പ് വാഹന ഉടമക്ക് നോട്ടീസ് നല്‍കാന്‍ നടപടി തുടങ്ങി.
എന്‍ഫോഴ്സ്മെന്‍റ് ആര്‍ടിഒ ഉടന്‍ വാഹന ഉടമക്ക് നോട്ടീസ് കൈമാറും. സംഭവ സമയം വാഹന മോടിച്ച ആള്‍ക്ക് എതിരെ നടപടി ഉണ്ടാകുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി. അപകട കരമായ രീതിയില്‍ വാഹനം ഓടിച്ചതിനും ട്രാഫിക് നിയമം ലംഘിച്ച തിനുമാണ് നടപടി ഉണ്ടാകുക. സ്ഥിരമായി ഇത്തരം നിയമ ലംഘനം നടത്തുന്ന ബോബി ചെമ്മണ്ണൂരിനെതിരെ പൊലീസ് കേസ്സെടുക്കണെ എമന്നാണ് മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്.

വാഹനങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന ഇത്തരം പ്രകടനങ്ങള്‍ പൊതു ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതിനൊപ്പം തെറ്റായ രീതിയില്‍ വാഹനം ഉപയോഗിക്കാന്‍ യുവാക്കള്‍ക്ക് ഉള്‍പ്പെടെ പ്രേരണയാകുമെന്നുണ്ടെന്നും മോട്ടോര്‍ വാഹന വകുപ്പിലെ ഉന്നതര്‍ പറയുന്നു.
Previous Post Next Post