പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന് വേണ്ടിയുള്ള തിരച്ചിൽ നാലാം ദിവസം പിന്നിട്ടിട്ടും കണ്ടെത്താനായില്ല




കോടഞ്ചേരി:തിങ്കളാഴ്ച വൈകിട്ട് പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന് വേണ്ടിയുള്ള തിരച്ചിൽ നാലാം ദിവസം പിന്നിട്ടിട്ടും യുവാവിനെ കണ്ടെത്താനായില്ല. കനത്ത മഴയെപോലും അവഗണിച്ച് നിരവധി പേരാണ് യുവാവിന് വേണ്ടി തിരച്ചിൽ നടത്തുന്നത്.ശക്തമായ മഴയും മലവെള്ളപ്പാച്ചിലും പലപ്പോഴും തിരച്ചിലിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. പുഴക്ക് കുറുകെ വടംകെട്ടി ക്യാമറ ഉപയോഗിച്ചും തിരച്ചിൽ നടത്തുന്നു.
ദേശീയ ദുരന്തനിവാരണ സേന, ഫയർഫോഴ്സ്, പോലീസ് , സിവിൽ ഡിഫൻസ്, രാഹുൽ ബ്രിഗേഡിയർ, എന്റെ മുക്കം, സ്വാന്തനം ഓമശ്ശേരി, വൈറ്റ് ഗാർഡ്, സിവിൽ ഡിഫൻസ്, അമീൻ റെസ്ക്യൂ കൂരാച്ചുണ്ട് തുടങ്ങിയ സന്നദ്ധ സംഘടനകൾ ഓരോ ഗ്രൂപ്പ് ആയി തിരിഞ്ഞ് തിരച്ചിൽ നടത്തിവരുന്നു.

photo
ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവ്


ഇന്ന് രാവിലെ കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ വച്ച് വിവിധ സന്നദ്ധ സേനകളുടെയും പോലീസിന്റെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ യോഗം നടത്തി. 
Previous Post Next Post