മിഠായി തെരുവും വലിയങ്ങാടിയും കടലും ഒരുമിച്ച കാണാം, നഗരസഭാ ചുമരിൽ വരകളിൽ തീ‍ർക്കുന്നത് വിസ്മയം




കോഴിക്കോട് : ക്രമക്കേടുകളും, അതേ തുടർന്നുള്ള വിവാദങ്ങളുമാണ് കഴിഞ്ഞ കുറെ ദിവസമായി കോഴിക്കോട് കോർപറേഷനിൽ തളംകെട്ടിനിൽക്കുന്നത്. അതിനിടെ മനസ്സിന് കുളിർമയേകുന്ന ചല കാഴ്ചകൾ കൂടി കോർപറേഷൻ ഓഫീസിന് ഉള്ളിൽ പൂർത്തിയാവുകയാണ്. പത്തോളം ചിത്രകാരന്മാർ ചേർന്നൊരുക്കുന്ന വേറിട്ടൊരു ചുമർചിത്രം.
മധുരമൂറുന്ന മിഠായി തെരുവും കടല കൊറിച്ച്, കഥ പറഞ്ഞിരിക്കുന്ന കടൽ തീരവും കച്ചവട കേന്ദ്രമായ വലിയങ്ങാടിയും താമരശ്ശേരി ചുരത്തിന് താഴെ, കോഴിക്കോടൻ പെരുമ വാനോളം ഉയർത്തിയ ബേപ്പൂർ സുൽത്താനും ബാബൂക്കയും പൊറ്റക്കാടും ഇങ്ങനെ കോഴിക്കോടിന്‍റെ തിളക്കമുള്ള അടയാളങ്ങൾ വരകളിൽ കോറിയിടുകയാണ് ഒരുകൂട്ടം കലാകാരന്മാർ.


കൂടുതൽ ചിത്രങ്ങൾ

1 / 3
2 / 3
3 / 3

കോർപറേഷൻ ഓഫീസ് നവീകരണത്തിന്‍റെ ഭാഗമായാണ് ചുമരിലെ വരക്കൂട്ട്. സമരവേലിയേറ്റങ്ങൾക്കിടയിലും ചിത്രങ്ങൾ കണ്ട്, പലരും അഭിപ്രായം പറയുന്നതിന്‍റെ സന്തോഷം കലാകാരന്മാർക്കുമുണ്ട്.
Previous Post Next Post