ജില്ലയിലെ വിവിധ അധ്യാപക ഒഴിവുകളിലേക്ക് ഇൻ്റർവ്യൂ വഴി നിയമനം നടത്തുന്നുകോഴിക്കോട്: ജില്ലയിലെ വിവിധ അധ്യാപക ഒഴിവുകളിലേക്ക് ഇൻ്റർവ്യൂ വഴി നിയമനം നടത്തുന്നു.

ഉണ്ണികുളം ഗവ. യു.പി.

എകരൂൽ : ഉണ്ണികുളം ഗവ. യു.പി. സ്കൂളിൽ യു.പി. ഹിന്ദി അധ്യാപക ഒഴിവുണ്ട്. അഭിമുഖം ഓഗസ്റ്റ് ഒന്നിന് 10 മണിക്ക്‌.

സി.കെ.ജി.എം. ഗവ. കോളേജ്

പേരാമ്പ്ര : സി.കെ.ജി.എം. ഗവ. കോളേജിൽ ഇക്കണോമിക്സ് അധ്യാപകനെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ രജിസ്റ്റർചെയ്തവരായിരിക്കണം. കൂടിക്കാഴ്ച ഓഗസ്റ്റ്‌ ഒന്നിന് രാവിലെ 10.30-ന്.
മെഡിക്കൽ കോളേജ് ഗവ.ഹയർ സെക്കൻഡറി

കോഴിക്കോട് : മെഡിക്കൽ കോളേജ് ഗവ.ഹയർസെക്കൻഡറി സ്കൂൾ കോവൂരിൽ താത്കാലിക അധ്യാപകരെ നിയമിക്കും.

എച്ച്.എസ്.ടി. മലയാളം ഒഴിവിലേക്ക് തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിനും എച്ച്.എസ്.ടി. ഡ്രോയിങ്‌ വൈകീട്ട് മൂന്നിനും കൂടിക്കാഴ്ച നടക്കും.

ജി.എച്ച്.എസ്.എസ്. ബേപ്പൂർ 

ബേപ്പൂർ:ജി.എച്ച്.എസ്.എസ്. ബേപ്പൂർ ദിവസവേതാടിസ്ഥാനത്തിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് അധ്യാപകരെ നിയമിക്കും. കൂടിക്കാഴ്ച ഓഗസ്റ്റ് രണ്ടിന് രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ നടക്കും.
Previous Post Next Post