ജില്ലയിലെ വിവിധ സ്ക്കൂളുകളിലെ അധ്യാപക ഒഴിവുകൾ, ഇൻ്റർവ്യൂ വിവരങ്ങൾ
കോഴിക്കോട്: ജില്ലയിലെ വിവിധ സ്ക്കൂളുകളിലുള്ള അധ്യാപക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.

സ്കൂളുകളുടെ പേരും, കൂടിക്കാഴ്ച്ചകളുടെ തിയ്യതിയും താഴെ

കോക്കല്ലൂർ ഗവ. ഹയർസെക്കൻഡറി - ഹിന്ദി

കോക്കല്ലൂർ : കോക്കല്ലൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം, ഹിന്ദി അധ്യാപക ഒഴിവുകളിലേക്ക് ജൂലായ് 13-ന് 10.30-ന് അഭിമുഖം നടക്കും.
മടപ്പള്ളി : ജി.വി.എച്ച്.എസ്.എസ്. - ഹിസ്റ്ററി
മടപ്പള്ളി : ജി.വി.എച്ച്.എസ്.എസ്. ഹയർസെക്കൻഡറി വിഭാഗത്തിൽ ഹിസ്റ്ററി സീനിയർ അധ്യാപക ഒഴിവുണ്ട്. 13-ന് 10 മണിക്ക് കൂടിക്കാഴ്ച നടക്കും.

ഗവ. വൊക്കേഷണൽ എച്ച്.എസ്.എസ്. കിണാശ്ശേരി - മലയാളം

കിണാശ്ശേരി : ഗവ. വൊക്കേഷണൽ എച്ച്.എസ്.എസ്. കിണാശ്ശേരി ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം അധ്യാപക ഒഴിവിലേക്ക് 14-ന് വ്യാഴാഴ്ച 11 മണിക്ക്‌ അഭിമുഖം.


കല്ലായി ഗവ. യു.പി.

കോഴിക്കോട് : കല്ലായി ഗവ. യു.പി. സ്കൂളിൽ യു.പി.എസ്.ടി. ഒഴിവുണ്ട്. അഭിമുഖം 12-ന് രണ്ടുമുതൽ.


ഗണപത് വൊക്കേഷണൽ ഹയർ സെക്കൻഡറി - സുവോളജി (ജൂനിയർ), ഹിസ്റ്ററി (ജൂനിയർ), സോഷ്യോളജി, ഇംഗ്ലീഷ്, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, കൊമേഴ്സ് 

ഫറോക്ക് : ഗണപത് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ എച്ച്.എസ്.എസ്.ടി. സുവോളജി (ജൂനിയർ), ഹിസ്റ്ററി (ജൂനിയർ), സോഷ്യോളജി, ഇംഗ്ലീഷ്, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, കൊമേഴ്സ് എന്നി ഒഴിവുകളിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം 15-7-22- ന് വെള്ളിയാഴ്ച 9.30- ന് ഓഫീസിൽ. ഫോൺ: 0495-2481063
Previous Post Next Post