കോഴിക്കോട് കൂടരഞ്ഞിയിൽ 55കാരന് കുത്തേറ്റുകോഴിക്കോട്:കൂടരഞ്ഞിയിൽ 55കാരന് കുത്തേറ്റു. കൂടരഞ്ഞി സ്വദേശി പൊന്നമ്പേലിൽ ജോയിക്കാണ് കുത്തേറ്റത്. ഇയാളെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 9മണിയോടെയാണ് സംഭവം.
അയൽവാസിയായിരുന്ന മുള്ളനാണിക്കൽ മത്തായി എന്ന ആളാണ് തന്നെ കുത്തിയതെന്ന് ജോയി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇയാൾ ഒളിവിൽ പോയതായാണ് വിവരം. സംഭവത്തിൽ മത്തായിക്കെതിരെ തിരുവമ്പാടി പോലിസ് കൊലക്കുറ്റത്തിന് കേസെടുത്തു.
Previous Post Next Post