കോഴിക്കോട് പെയിന്റ് ഗോഡൗണിലുണ്ടായ തീപിടുത്തം; അടിയന്തിര അന്വേഷണത്തിന് ഉത്തരവിട്ട് ഫയർഫോഴ്സ് മേധാവി



കോഴിക്കോട്:കോഴിക്കോട് ഫറോക്കിലെ പെയിന്റ് ഗോഡൗണിലുണ്ടായ തീപിടുത്തത്തിൽ അടിയന്തിര അന്വേഷണത്തിന് ഉത്തരവിട്ട് ഫയർഫോഴ്സ് മേധാവി. ജില്ലാ ഫയർ ഓഫീസർ അഷ്റഫ് അലിയോട് ഡിജിപി ഡോ. ബി സന്ധ്യ റിപ്പോർട്ട് തേടി. വിശദമായ പരിശോധന നടത്തി ഇന്ന് തന്നെ നടപടി സ്വീകരിക്കണമെന്നാണ് നിർദ്ദേശം. സ്ഥാപനത്തിന് ഫയർ എൻഒസി ഇല്ലെന്നാണ് ഫയർ ഫോഴ്സിൻ്റെ പ്രാഥമിക റിപ്പോർട്ട്. 


Read alsoഉള്ളിയേരി വാഹനാപകടം: ഒരാൾ അറസ്റ്റിൽ 

തീപിടുത്തത്തിൽ ഫോറെൻസിക് വിദഗ്ധർ ഇന്ന് വിശദമായ പരിശോധന നടത്തും. ആവശ്യമായ ഫയർ സേഫ്റ്റി സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനം. കോർപറേഷനിൽ നിന്ന് ഗോഡൗണിന്റെ പ്രവർത്തന രേഖകൾ പൊലീസ് ശേഖരിക്കും. 

ടർപന്റൈനും തിന്നറും ഉൾപ്പടെ പെയിന്റ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കൾ സൂക്ഷിച്ച ഗോഡൗണിനാണ് തീപിടിച്ചത്. ജനവാസ മേഖലകളിൽ ഇത്തരം എക്സ്പ്ലോസീവ് സ്വഭാവമുള്ള സ്ഥാപനങ്ങൾക്ക് ലൈസൻസ് കൊടുക്കുക പതിവില്ലെന്ന് പൊലീസ് പറയുന്നു. സ്ഥാപനം ക്രമപ്രകാരമാണോ പ്രവർത്തിക്കുന്നത് എന്ന് ഉറപ്പ് വരുത്താൻ കോർപറേഷനിൽ നിന്ന് ഗോഡൗണിന്റെ പ്രവർത്തന രേഖകൾ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഗോഡൗണിനെതിരെ നേരത്തെ പരാതി ഉന്നയിച്ചിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു.



സ്വിച്ച് ഇട്ടപ്പോൾ ഉണ്ടായ ഷോർട്ട് സർക്യൂട്ടിൽ നിന്ന് തീപടർന്നെന്നാണ് തൊഴിലാളികളുടെ മൊഴി. ലോഡ് ഇറക്കാൻ വന്ന ടാങ്കർ ലോറി വൈദ്യുത ലൈനിൽ തട്ടി തീയുണ്ടായെന്ന് ചില പരിസരവാസികളും പറയുന്നുണ്ട്. ഫോറെൻസിക് വിദഗ്ധർ സ്ഥലത്തെത്തി ഇന്ന് വിശദമായ പരിശോധന നടത്തും. വേണ്ടത്ര സുരക്ഷാ സംവിധാനങ്ങൾ ഗോഡൗണിന് ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഫറോക്ക് എസിപിയുടെ നേതൃത്വത്തിലാണ് കേസന്വേഷിക്കുന്നത്. പൂർണമായും കത്തി നശിച്ച പെരിന്തൽമണ്ണ സ്വദേശി ഷിഹാബുദീന്റെ ഉടമസ്ഥതയിലുള്ള ഗോഡൗണിൻ്റെ നഷ്ടം കണക്കാക്കിയിട്ടില്ല.

ഫറോക്ക് ചെറുവണ്ണൂരിലെ ഗോഡൗണിൽ ഇന്നലെ വൈകീട്ട് അഞ്ചു മണിയോടെയാണ് തീ പടർന്നത്. ഗോഡൗണിൽ സൂക്ഷിച്ചിരുന്നത് ടർപന്റൈൻ, റ്റിന്നർ ഉൾപ്പടെ പെയിന്റ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളാണ്. തീ പിടുത്തത്തിന് കാരണം ഷോർട് സർക്യൂട്ട് ആണെന്നാണ് പ്രാഥമിക വിവരം. ഗോഡൗണിലേക്ക് ലോഡ് ഇറക്കാൻ വന്ന ടാങ്കറിൽ നിന്നും തീ പടർന്നു എന്നും സൂചനയുണ്ട്. അഗ്‌നിബാധയുടെ കാരണങ്ങൾ പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
Previous Post Next Post