ഉള്ളിയേരി വാഹനാപകടം: ഒരാൾ അറസ്റ്റിൽഉള്ളിയേരി:ഉള്ളിയേരിയിൽ രണ്ട് യുവാക്കളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ . കൊടുവള്ളി മാനിപുരം കുന്നത്തു കുളങ്ങര വീട്ടിൽ അബ്ദുൽ ഗഫാർ (23) ആണ് അറസ്റ്റിലായത്.
ബാലുശ്ശേരി സർക്കിൾ ഇൻസ്പെക്ടർ എം കെ സുരേഷ് കുമാറും അത്തോളി സബ് ഇൻസ്പക്ടർ മുരളീധരനും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അമിത വേഗതയിൽ എത്തിയ കാർ ഇടിച്ചാണ് ബൈക്ക് യാത്രികരമായ രണ്ട് യുവാക്കൾ മരിച്ചത്. അപകടത്തിനിടയാക്കിയ കാറോടിച്ചത് അറസ്റ്റിലായ അബ്ദുൽ ഗഫാർ ആണെന്ന് പ്രാഥമിക അന്വേഷണത്തിൽ ബോധ്യമായതായി പോലീസ് പറഞ്ഞു. ജാമ്യമില്ല വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. മനപ്പൂർവമായ നരഹത്യയാണ് അബ്ദുൽ ഗഫാറിനെതിരെ ചുമത്തിയ കുറ്റം. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Previous Post Next Post