
താമരശ്ശേരി: മദ്യ ലഹരിയില്‍ ഓടിച്ച ചരക്കു ലോറി താമരശ്ശേരി ചുരത്തില്‍ മറ്റൊരു ലോറിയില്‍ ഇടിച്ചു. ചുരം രണ്ടാം വളവില്‍ രാത്രി 11 മണിയോടെയാണ് സംഭവം. ചുരമിറങ്ങി വരികയായിരുന്ന ചരക്കുലോറിയാണ് ചുരം കയറുകയായിരുന്ന ചരക്കുലോറിയില്‍ ഇടിച്ചത്.
ചുരമിറങ്ങുകയായിരുന്ന ലോറി ഡ്രൈവര്‍ മദ്യ ലഹരിയിലായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു. സംരക്ഷണഭിത്തി തകര്‍ത്ത് രണ്ട് ലോറികളും പകുതി ഭാഗം പുറത്തേക്ക് ചാടിയാണ് നിന്നത്.

അപകടത്തില്‍ ചുരം കയറുകയായിരുന്ന ലോറി ഡ്രൈവര്‍ക്ക് പരുക്കേറ്റു. ഇയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടയില്‍ ഒരുപിക്കപ്പും അപകടത്തില്‍ പെട്ടു. ഹൈവേ പോലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.