
തിരുവനന്തപുരം: കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന മെട്രോ ലൈറ്റ്, ലൈറ്റ് മെട്രോ പദ്ധതികളുടെ നിര്‍മ്മാണ ചുമതല കെ.എം.ആര്‍.എലിനെ (കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്) ഏൽപിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
തിരുവനന്തപുരത്ത് ലൈറ്റ് മെട്രോയും കോഴിക്കോട്ട് മെട്രോ ലൈറ്റ് പദ്ധതിയുമാണ് നിലവിൽ നടപ്പാക്കാൻ ധാരണയായിട്ടുള്ളത്. പദ്ധതി പ്രദേശത്ത് കൂടി കടന്നു പോകുന്ന മൂന്ന് മേൽപ്പാലങ്ങളുടെ നിര്‍മ്മാണവും കൊച്ചി മെട്രോയെ ഏൽപിക്കാൻ ധാരണയായിട്ടുണ്ട്. കേന്ദ്രനഗരവികസന മന്ത്രാലയത്തിൻ്റെ മാര്‍ഗനിര്‍ദേശം അനുസരിച്ച് പുതിയ ഡിപിആര്‍ തയ്യാറാക്കി സമര്‍പ്പിക്കാനും കൊച്ചി മെട്രോയെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി.